രാമന്തളി ജുമാമസ്ജിദ്

ഇന്ന് കാണുന്ന ജുമാമസ്ജിദ് കെട്ടിടം 2002 ഒക്ടോബറിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.70 ലക്ഷം രൂപയോളം ഇതിനു ചെലവായിട്ടുണ്ട്. പഴയ പള്ളിയുടെ വിലപിടിപ്പുള്ള മരങ്ങളും മറ്റും ഇതുനു ഉപയോഗിച്ചിരുന്നു. അതിന്‍റെ വില കൂടി ചേര്‍ന്നാല്‍ ഒരു കോടിയോളം രൂപ ചെലവ് വരും.ഗള്‍ഫിലുള്ള മഹല്ലു നിവാസികളുടെതടക്കമുള്ള സാമ്പത്തിക സഹായമൊഴിച്ചാല്‍ നിര്‍മ്മാണത്തിന്‍റെ മുഴുവന്‍ ധനവും നാട്ടുകാരില്‍  നിന്ന് മാത്രമാണ് ശേഖരിച്ചത്. 1997 ല്‍ പുനര്‍നിര്‍മ്മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തിയായത് 2002 ലാണ്. മുസ്‌ലിം കേരളത്തിന്‍റെ അനിഷേധ്യ നേതാവായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് 2002 ഒക്ടോബര്‍ 11ന് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചത് എന്‍.പി.സയ്യിദ് മുഹമ്മദ്‌ കോയ തങ്ങള്‍ അല്‍ബുഖാരിയാണ്‌. കട്ടില വെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചതും ഇദ്ദേഹം തന്നെയാണ്.

                   പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്ന നിലയില്‍ പഴയ പള്ളിയുടെ പൊളിച്ചുമാറ്റല്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തത് അന്നത്തെ ഖതീബും, മദ്റസ സദര്‍മുഅല്ലിമുമായ ടി.പി.അലിഫൈസി കിഴിശ്ശേരിയാണ്.
Copyright 2009 Simplex Celebs All rights reserved Designed by SimplexDesign