രാമന്തളി മര്‍ഖല്‍ ഇസ്ലാം സെക്കണ്ടറി മദ്റസ

രാമന്തളി മര്‍ഖല്‍ ഇസ്ലാം സെക്കണ്ടറി മദ്റസ 1000 -ഓളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ്‌. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ആരംഭ കാലത്തു തന്നെ അംഗീകാരം നേടിയിരുന്നു. 1954-ല്‍ നടന്ന മദ്റസ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് മലബാറിലെ 20-ഓളം പ്രമുഖ പണ്ഡിതന്‍മാര്‍ പങ്കെടുത്തിരുന്നു.            മുന്‍കാലത്ത് ഓത്ത്‌ കൊട്ടിലും പിന്നീട് ചെറിയ മദ്റസയും ആയി പ്രവര്‍ത്തിച്ചു. സിലബസ് ഒന്നും ഇല്ലാത്ത ആ കാലത്ത് 1952 ല്‍ കണ്ണൂര്‍ സിറ്റിയിലെ പ്രമുഖ മദ്റസ പ്രസ്ഥാന ബന്ധുവായ എ.എന്‍.കോയക്കുഞ്ഞി തങ്ങള്‍ നടപ്പാക്കിയ പാഠപുസ്തകങ്ങള്‍ ഇവിടെ വിതരണം ചെയ്തിരുന്നു. മാത്രമല്ല ഈ മദ്റസയില്‍ നിന്ന് നാലു കുട്ടികളെ കൊണ്ടുപോയി കണ്ണൂര്‍ സിറ്റി മദ്റസയില്‍ ചേര്‍ത്ത് പഠിപ്പിക്കുകയും ചെയ്തു. ഇന്നും മര്‍ഖല്‍ ഇസ്ലാം മദ്റസ പ്രശസ്തമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

അല്പായുസ്സായ മദ്റസ കമ്മിറ്റി 

1950 ന് കമ്മിറ്റി വരുന്നതിനു മുമ്പ് മദ്റസ നടത്തിപ്പിനായി ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ആലോചന നടന്നു. അതിനു മുന്നോടിയായി പടിഞ്ഞാറന്‍ പുഴയോടടുത്ത പറമ്പില്‍ ചിലര്‍ യോഗം ചേര്‍ന്നു. ഇതില്‍ കുരിക്കളെ പീടികയില്‍ അബൂബക്കര്‍, ഇറയത്ത്‌ മുഹമ്മദ്‌ കുഞ്ഞി, സി.എം.ഉമ്മര്‍ ഹാജി, എസ്.ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. മദ്റസ നടത്തിപ്പിന് വരുമാനത്തിനായി വീടുകളില്‍ ചെറിയ മണ്‍പാത്രം വെയ്ക്കാനും അതില്‍ നിന്ന് ലഭിക്കുന്ന അരി വില്‍പ്പന നടത്തി ഉസ്താദുമാര്‍ക്കു ശമ്പളം കൊടുക്കാനുമായിരുന്നു തീരുമാനം. മണ്‍പാത്രങ്ങള്‍ വാങ്ങി വെയ്ക്കുകയും ചെയ്തു. ഇതറിഞ്ഞ മറ്റു നാട്ടു പ്രമുഖര്‍ വിപുലമായ ഒരു കമ്മിറ്റി രൂപീകരിക്കാമെന്നു സമ്മതിച്ചു. അങ്ങനെയാണ് ഖുദാമുമര്‍ഖല്‍ ഇസ്ലാം  മദ്റസ കമ്മിറ്റി നിലവില്‍ വന്നതും രണ്ട് വര്‍ഷത്തിനകം  രാമന്തളി ഇസ്ലാഹുല്‍ മുസ്ലിമീന്‍ കമ്മിറ്റി (ജമാഅത്ത് കമ്മിറ്റി ) രൂപീകരിക്കപ്പെട്ടു പ്രവര്‍ത്തനം ആരംഭിച്ചതും.
Copyright 2009 Simplex Celebs All rights reserved Designed by SimplexDesign