രാമന്തളി യതീംഖാന

അനാഥരും അഗതികളുമായ കുട്ടികളുടെ ( മഹല്ലിനകത്തും പുറത്തുമുള്ള ) സംരക്ഷണവും വിദ്യാഭ്യാസവും , തൊഴില്‍ പരിശീലനവും ലക്ഷ്യമാക്കി രാമന്തളി യതീംഖാന 1994 ല്‍ സ്ഥാപിച്ചു.യതീംഖാനക്ക് സ്വന്തമായി നിയമാവലിയും അതനുസരിച്ച ജനറല്‍ ബോഡിയും, കാര്യ നിര്‍വ്വഹണാധികാരമുള്ള പ്രവര്‍ത്തക സമിതിയും ഉണ്ട്. അതിന്‍റെ ഭരണ സമിതിയിലെ മെമ്പര്‍മാരില്‍ 60 % മെമ്പര്‍മാര്‍ രാമന്തളി മുസ്ലിം ജമാ അത്ത് പ്രവര്‍ത്തക സമിതിയില്‍ നിന്ന് നോമിനേറ്റ് ചെയ്തയക്കുന്നവരായിരിക്കണമെന്ന്‍ യതീംഖാനയുടെ നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. യതീംഖാന കെട്ടിടം നില്‍ക്കുന്ന സ്ഥലം രാമന്തളി മുസ്ലിം ജമാ അത്തിന്‍റെ കൈവശം ഉള്ളതാണ്.

                               യതീംഖാനയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത് 27 - 03 - 1994 ല്‍ ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കെട്ടിടത്തിനു ശിലയിട്ടത്‌ 94 ജൂണ്‍ 9  ന് ബഹു : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും കെട്ടിടം ഉദ്ഘാടനം ചെയ്തത് 1997 മാര്‍ച്ച് 5 ന് ബഹു : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമാണ്.  ജമാ അത്തിനു ബാധ്യത  

വരാതെ അതിന്‍റെ വരവ് ചെലവുകള്‍ നിര്‍വ്വഹിച്ചു പോകുന്നുണ്ട്.    
Copyright 2009 Simplex Celebs All rights reserved Designed by SimplexDesign