രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി

1932 Dec 18 ന് ചേര്‍ന്ന പ്രധാനികളുടെ യോഗത്തില്‍ വെച്ച് രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി രൂപീകരിച്ചുവെങ്കിലും അതിനു അധിക കാലം നിലനില്‍പുണ്ടായില്ല. ജമാഅത്ത് ഭരണമല്ല, കേവലം സാമൂഹ്യപ്രവര്‍ത്തനം മാത്രമായിരുന്നു ഉദ്ദേശ്യലകഷ്യങ്ങള്‍. ഇതിന്‍റെ ഭാരവാഹികള്‍ സി.ടി.അസൈനാര്‍ ( പ്രസിഡണ്ട്‌ ),ഇ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ (സെക്രട്ടറി), കെ.മമ്മുമാസ്റ്റര്‍ (ഖജാന്‍ജി) എന്നിവരടങ്ങിയതായിരുന്നു . ഈ കമ്മിറ്റി ഇല്ലാതായി 20 ഓളം വര്‍ഷങ്ങള്‍ കഴിഞ്ഞ് 1951ല്‍ ജമാഅതിനെ പൂര്‍ണമായി പ്രധിനിധീകരിച്ചുകൊണ്ട് രാമന്തളി ഇസ്ലാഹുല്‍ മുസ്ലിമീന്‍ കമ്മിറ്റി നിലവില്‍ വന്നു . 1973ല്‍ ഈ കമ്മിറ്റിയുടെ പേര് രാമന്തളി ഇസ്ലാഹുല്‍ മുസ്ലിമീന്‍ ജമാഅത്ത് കമ്മിറ്റി എന്നാക്കി മാറ്റി.1976ല്‍ ഇത് രാമന്തളി മുസ്‌ലിംജമാഅത്ത് കമ്മിറ്റി എന്ന പേരിലേക്ക് മാറ്റി. 51ലെ ഇസ്ലാഹുല്‍മുസ്ലിമീന്‍ കമ്മിറ്റി ( ജമാഅത്ത് കമ്മിറ്റി ) പ്രസിഡന്റ്‌ ഇറയത്ത്‌ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ ആയിരുന്നു .

ഇതുവരെയുള്ള പ്രസിഡണ്ടുമാര്‍

സി.ടി.അസൈനാര്‍ (1932 ല്‍), ഇ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ (1951 ല്‍  ), സി.പി.ഇബ്രാഹിം കുട്ടി, വി.വി.മുഹമ്മദ്‌ , ഇ.എം.പി.അബ്ദുള്ള ഹാജി , സി.എ.അബൂബക്കര്‍ , പി.സി.റജബ് ഹാജി , കെ.സി.അബ്ദുറഹ്മാന്‍ ഹാജി, മുണ്ടക്കാല്‍ മമ്മു , ഇ.ഹുസൈനാര്‍‍, എം.എം.മമ്മു ഹാജി, സി.എ.സി.മമ്മു, കെ.പി.കുഞ്ഞാമദ്, പി.പി.അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, കെ.പി.സി.അസൈനാര്‍ ഹാജി, യു.വി.സി.മുഹമ്മദ്‌ ഹാജി, സി.എം.ടി.അബൂബക്കര്‍, കെ.വി.അബ്ദുറഹ്മാന്‍ ഹാജി, എം.മഹ്മൂദ് മൗലവി, സി.കെ അഹമ്മദ് ഹാജി, കെ.കെ.അസൈനാര്‍ മാസ്റ്റര്‍‍, കെ.പി അഹമ്മദ് ഹാജി.

                 ഇതില്‍ സി.ടി.അസൈനാര്‍ മുന്‍കാലത്ത് രൂപീകരിച്ച് അല്‍പകാലത്തിനുശേഷം പിരിഞ്ഞുപോയ ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്നു. ആധുനിക ജമാഅത്ത് കമ്മിറ്റിയുടെ ആദ്യത്തെ പ്രസിഡണ്ട് ഇ.അബ്ദുറഹ്മാന്‍ മാസ്റ്റര്‍ ആയിരുന്നു. ഇദ്ദേഹം ശക്തനായ പ്രസിഡണ്ടും മഹല്ല്ശില്‍പിയുമായിരുന്നു. പക്വമതിയും പ്രഗല്‍ഭനുമായ സെക്രട്ടറിയായിരുന്നു സി.എ.അബൂബക്കര്‍ സാഹിബ്.

സെക്രട്ടറിമാര്‍ : ( പ്രസിഡണ്ടായവരെയും കഴിച്ച് ബാക്കി )

സി.എ.കുഞ്ഞിമൊയ്തീന്‍, പി.പി.മുഹമ്മദ്‌കുഞ്ഞിമാസ്റ്റര്‍, എസ്.മുഹമ്മദ്‌ മാസ്റ്റര്‍, എസ്.ഇബ്രാഹിം ഹാജി, പി.അബ്ദുള്ളഹാജി, ടി.പി.അബ്ബാസ് മാസ്റ്റര്‍, പി.പി.ഇബ്രാഹിം മാസ്റ്റര്‍, സി.എ.അബ്ദുസ്സലാം, പൊന്നിച്ചി ഹമീദ്, സി.എം.ടി.മുഹമ്മദ്കുഞ്ഞി ഹാജി, പി.കെ.മൊയ്തു ഹാജി, കെ.എം.മുന്തിര്‍ഹാജി, ചേനോത്ത് മുഹമ്മദ്കുഞ്ഞി ഹാജി, കെ.പി.മുഹമ്മദ്‌ സഹദ്, പി.വി.ശരീഫ്, കെ.എം.മുഹമ്മദ്കുഞ്ഞി ഹാജി, പി.കെ.അബ്ദുല്ലത്തീഫ്, ടി.കെ.മമ്മു, കെ.പി.മുഹിയിദ്ദീന്‍ റജബ് ഹാജി, പി.പി.ലത്തീഫ്
Copyright 2009 Simplex Celebs All rights reserved Designed by SimplexDesign