തങ്ങള്‍ മഖാം


                                   സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍

മത പണ്ഡിതനും, സൂഫിവര്യനും, കേരളത്തിനകത്തും പുറത്തും ഏഴിമല തങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധിയുള്ള മഹാനും ഖാദിരീ ത്വരീഖത്തിന്‍റെ ശൈഖുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെയും കുടുംബത്തിന്‍റെയും മുക്കാല്‍ നൂറ്റാണ്ടിനിപ്പുറമുള്ള താമസം കൊണ്ട് അനുഗ്രഹീതമാണ് ഈ ഗ്രാമം.

                         തങ്ങളെപ്പോലെ തന്നെ മഹത്തായ ജീവിതത്തിന്‍റെയും നിറഞ്ഞ പാണ്ഡിത്യത്തിന്‍റെയും ഉടമകളാണ് തങ്ങളുടെ സന്താന പരമ്പരയും. ഇവരെല്ലാവരും പൗരപ്രധാനികളാണെന്നത് പോലെ തന്നെ, നാട്ടുകാര്‍ക്കും അന്യ നാട്ടുകാര്‍ക്കും ആദരണീയരുമായിരുന്നു. മര്‍ഹൂം സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ , മര്‍ഹൂം സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍, സയ്യിദത്ത് കുഞ്ഞി ബീവി, മര്‍ഹൂം സയ്യിദ് ബിച്ചിക്കോയ തങ്ങള്‍, മര്‍ഹൂം സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഇബ്രാഹിം കോയ തങ്ങള്‍,സയ്യിദ് ഫഖ്രുദ്ധീന്‍ കോയ തങ്ങള്‍, സയ്യിദത്ത് ബിച്ചി ബീവി, സെയ്തബു തങ്ങള്‍, സയ്യിദ് മുഹമ്മദ്‌ കോയ തങ്ങള്‍ എന്നിവരാണ് മക്കള്‍.

ഉള്ളാല്‍ സയ്യിദ് മദനി അറബിക്കോളേജ് പ്രിന്‍സിപ്പാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍, വളപട്ടണത്തെ സയ്യിദിന്‍റെ കത്ത് മര്‍ഹൂം ചെറിയ കോയ തങ്ങള്‍ എന്നിവര്‍ ജാമാതാക്കളാണ്. സമസ്ത കേരള സുന്നി യുവജന സംഘം നേതാവും പ്രഗല്‍ഭ വാഗ്മിയുമായ എന്‍ .പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ ദുബായിലെ സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ പൌത്രന്മാരാണ്.

                ഇബാദത്തുകളില്‍ മുഴുകി കഴിഞ്ഞിരുന്ന വലിയ തങ്ങള്‍ (അങ്ങിനെയാണ് നാട്ടുകാര്‍ ആദരപൂര്‍വ്വം വിളിക്കാറ്) ജനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി അവരെ സാല്‍പാന്ഥവിലേക്ക് നയിക്കുന്നതിലും മുന്‍പന്തിയിലായിരുന്നു. ആധ്യാത്മീക ജീവിതത്തിലും ദീനി സേവനത്തിലും വ്യാപ്രിതരായിക്കഴിഞ്ഞിരുന്ന അദ്ദേഹം ആജ്ഞാശക്തിയിലും പൊതുജന സേവനത്തിലും മുന്‍പന്തിയിലായിരുന്നു    
Copyright 2009 Simplex Celebs All rights reserved Designed by SimplexDesign