രാമന്തളി 17 ശുഹദാക്കള്‍

വിശ്വപ്രസിദ്ധമായ ഏഴിമലയുടെ വടക്കേ താഴ്വരയില്‍ പതിനാറാം നൂറ്റാണ്ടില്‍ താവളമടിച്ച പോര്‍ച്ചുഗീസുകാര്‍ അവിടെ താമസിച്ചിരുന്ന മുസ്ലിം കുടുംബങ്ങള്‍ക്കെതിരെയും അവരുടെ ആരാധനാലയമായ മസ്ജിടിനെതിരെയും അക്രമമഴിച്ചുവിടുകയുണ്ടായി. ഇതിനെതിരെ ചെറുത്ത് നിന്ന് വീരമൃത്യുവരിച്ച യോദ്ധാക്കളുടെ ദീപസ്മരനയിലാണ് രാമന്തളി 17 ശുഹദാക്കള്‍ ചരിത്രത്തില്‍ മഹത്തായ സ്ഥാനം പിടിച്ചത്.

സംഘടിതരായി ചെറുത്ത് നില്‍പ്പ് ആരംഭിച്ച മുസ്ലിം യുവാക്കള്‍ പറങ്കികലെന്നു വിളിച്ചുവരുന്ന  പോര്‍ച്ചുഗീസുകാരെ എതിരിട്ടുവെങ്കിലും സേനാബലവും ആയുധശക്തിയും കൂടുതലുണ്ടായിരുന്ന ശത്രുക്കള്‍ക്ക് മുന്നില്‍ 17 പേര്‍ മാത്രമുണ്ടായിരുന്ന മുസ്ലിം സംഘത്തിന് രക്തസാക്ഷിത്വം വരിച് ചരിത്രത്തിന്‍റെ ഭാഗമായി തീരേണ്ടി വന്നു.
                      പോര്‍ച്ചുഗല്‍ രാജാവിന്‍റെ കല്പനപ്രകാരം എ.ഡി.1498 (ഹിജ്റ 904 ) ലാണ് പോര്‍ച്ചുഗീസ് നാവികസേനാ പ്രമുഖന്‍  വാസ്കോ ഡ ഗാമയും സംഘവും കോഴിക്കോടിനു സമീപത്തെ കാപ്പാട് കപ്പലിറങ്ങിയത്‌. വാണിജ്യകുത്തക കൈക്കലാക്കുകയും കേരളമടക്കമുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്ന് മുസ്ലിംകളെ  ആക്രമിച്ച് ആട്ടിപ്പായ്ക്കുകയുമായിരുന്നു അവരുടെ ലക്‌ഷ്യം. കോഴിക്കോട്ടും മറ്റും അറബി വ്യാപാരികളെ തുരത്തി വാണിജ്യമേഖല ക്രമേണ പറങ്കികള്‍ കയ്യടക്കി. മുസ്ലിംകളെ വ്യാപകമായി കരയില്‍വെച്ചും കടലില്‍വെച്ചും കൊന്നൊടുക്കുകയും, മസ്ജിദുകള്‍ തകര്‍ക്കുകയും ചെയ്തു . കോഴിക്കോട്ട് മാത്രം 4000 മുസ്ലിംകളെ കൊലപ്പെടുത്തിയിരുന്നു . പ്രധാന മുസ്‌ലിം കേന്ദ്രങ്ങളായ പൊന്നാനി, കൊച്ചി,ചാലിയം,കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ പോര്‍ച്ചുഗീസുകാര്‍ ആക്രമണങ്ങള്‍ നടത്തിയത്. കോഴിക്കോട്ടെ സാമൂതിരി രാജാവ്‌ പോര്‍ച്ചുഗീസുകാരുമായി ആദ്യകാലത്ത്  സൗഹൃദത്തില്‍ ആയിരുന്നുവെങ്കിലും അവരുടെ വഞ്ചന മനസ്സിലാക്കിയതു മുതല്‍ നിരന്തര പോരാട്ടത്തിലായിരുന്നു. ചുരുക്കം ചില അവസരങ്ങളില്‍ അവരുമായി സാമൂതിരി സന്ധി ചെയ്തിരുന്നു.
Copyright 2009 Simplex Celebs All rights reserved Designed by SimplexDesign