ശുഹദാക്കളുടെ പേരുകള്‍

പടനായകനായ ഹസ്രത്ത് പോക്കര്‍ മൂപ്പര്‍, പരി, ഖലന്തര്‍, പരി, കുഞ്ഞിപ്പരി, കമ്പര്‍, അബൂബക്കര്‍, അഹമദ്, ബാക്കിരിഹസന്‍,ചെറിക്കാക്ക(റ) എന്നീ 10 ശുഹദാക്കളുടെ പേരുകള്‍ മാത്രമേ ഇപ്പോള്‍ അറിയപ്പെടുന്നുള്ളൂ. 7 ശുഹദാക്കളുടെ പേരുകള്‍ പില്‍ക്കാലത്ത് വിസ്മൃതിയിലായി. പടത്തലവനായത് കൊണ്ടായിരിക്കാം ഹസ്രത്ത് പോക്കര്‍ക്ക് മൂപ്പര്‍ എന്ന സ്ഥാനപ്പേര് വന്നതെന്ന് കരുതപ്പെടുന്നു. ഈ മഹാന്മാരായ 17 ശുഹദാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറയാണ് രാമന്തളി ജുമാ മസ്ജിദിന് മുന്നില്‍ സ്ഥിതിചെയ്യുന്നത്. രാമന്തളിയില്‍ ജനിച്ചുവളര്‍ന്ന ഇവരുടെ കുടുംബ പരമ്പരയില്‍പ്പെട്ടവരാണ് ഇന്നത്തെ രാമന്തളി നിവാസികളില്‍ ഭൂരിഭാഗവും. രാമന്തളിയിലെ മുസ്‌ലിം തറവാടുകളില്‍ ഒന്നാം തറവാട് എന്ന് ഇപ്പോഴും അറിയപ്പെടുന്ന കുട്ട്വന്‍ പീടിക തറവാട്ടിലെ അംഗമായിരുന്നു പടനായകനായ പോക്കര്‍ മൂപ്പര്‍(റ). ശുഹദാക്കളുടെ ഭൗതികശരീരങ്ങള്‍ കണ്ടെത്തിയ കിണറ്റില്‍ നിന്നും പ്രവഹിച്ച പ്രകാശത്തിന്‍റെ വിവരം അറിയിച്ച  ഹിന്ദുസമുദായത്തില്‍പ്പെട്ട ചെത്തുകാരനായ യുവാവിന്‍റെ കുടുംബപരമ്പരയില്‍പ്പെട്ടവര്‍ ഇപ്പോഴും രാമന്തളി വടക്കുമ്പാട് പ്രദേശത്ത് താമസിക്കുന്നുണ്ട്.
Copyright 2009 Simplex Celebs All rights reserved Designed by SimplexDesign