ശുഹദാക്കളുടെ തറവാടുകള്‍

ധീരോജ്ജ്വലമായ പോരാട്ടത്തിലൂടെ ചരിത്രത്തിന്‍റെ ഭാഗമായി മാറിയ 17 ശുഹദാക്കളുടെ കുടുംബങ്ങള്‍......

1 - കുട്ട്വന്‍ പീടിക,  2 - കൊവ്വപ്പുറം, 3 - മോണങ്ങാട്ട്,  4 - മുണ്ടക്കാല്‍,  5 - പൊന്നിച്ചി  6 - ഉള്ളിവലിയകത്ത്  7 - തളിക്കാരന്‍, 8 - മൌവളപ്പില്‍,  9 - കളത്തിലെ പുര,  10 - തായത്ത്,  11 - കരപ്പാത്ത്,  12 - പറമ്പന്‍ .. എന്നീ ഇപ്പോഴുമുള്ള തറവാടുകളില്‍ ഉള്‍പ്പെടുന്നവരാണ്. പടനായകന്‍ പോക്കര്‍ മൂപ്പരുടെ തറവാട് കുട്ട്വന്‍ പീടികയാണ്. മറ്റു ശുഹദാക്കളുടെ തറവാടുകള്‍ മേല്‍പ്പറഞ്ഞവയില്‍ പെടുന്നു.  കുട്ട്വന്‍ പീടിക ഒന്നാം തറവാടായും കൊവ്വപ്പുറം രണ്ടാം തറവാടായും മോണങ്ങാട്ട് മൂന്നാം തറവാടായും മുണ്ടക്കാല്‍ നാലാം തറവാടായുമാണ് പരമ്പരാഗതമായി അറിയപ്പെട്ടിരുന്നത്. പോക്കര്‍ മൂപ്പരൊഴികെയുള്ള ശുഹദാക്കളില്‍ ആരെല്ലാം ഏതെല്ലാം തറവാടുകളില്‍ ഉള്‍പ്പെട്ടവരാണെന്ന തിരിച്ചറിവ് പില്‍ക്കാലത്ത് ഇല്ലാതായി. ചില തറവാടുകളില്‍ നിന്ന് രണ്ടു പേര്‍ വീതം യുദ്ധത്തില്‍ പങ്കെടുത്തതായും പറയപ്പെടുന്നുണ്ട്.

Copyright 2009 Simplex Celebs All rights reserved Designed by SimplexDesign