17 ശുഹദാ മഖാം ഉറൂസും സ്വലാത്ത് മജിലിസും

17 ശുഹദാ മഖാം ഉറൂസ് 1963 ല്‍ ആരംഭിച്ചതാണ്. സയ്യിദ് മുത്തുക്കോയ തങ്ങളാണ്, ആ കാലത്തെ മഖാം പുനര്‍ നിര്‍മ്മാണത്തിനെന്നപോലെ ഉറൂസ് നടത്തിപ്പിനും നേതൃത്വം നല്‍കിയത്. ഉറൂസ് ഉദ്ഘാടനം പാണക്കാട് സാദാത്തുക്കളും സമാപനം ശംസുല്‍ ഉലമയും ആയിരുന്നു പതിവ്.

     പതിനേഴ്‌ ശുഹദാ മഖാമില്‍ മാസം തോറും സംഘടിപ്പിച്ചു വരാറുള്ള സ്വലാത്ത് മജ്‌ലിസ് 2005 മെയ് മാസം ആരംഭിച്ചതാണ്. ജമാഅത്ത് തീരുമാന പ്രകാരമാണിത്. പിന്നീട് സ്വലാത്ത് പുസ്തകരൂപത്തില്‍ ക്രോഡീകരിച്ചതും അപ്രകാരം നേതൃത്വം നല്കിയതും സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ്. രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഒരു യോഗത്തില്‍ വെച്ചാണ് സ്വലാത്ത് ആരംഭിക്കാന്‍ തീരുമാനിച്ചത്. മാസം തോറും നടക്കുന്ന ഈ സ്വലാത്ത് മജിലിസില്‍ വിശ്വാസികളുടെ പങ്കാളിത്തം ആയിരക്കണക്കില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മാസം തോറും ഇത് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. മലബാറില്‍ ഏറ്റവും അധികം വിശ്വാസികള്‍ പങ്കെടുക്കുന്ന മാസാന്തര സ്വലാത്ത് മജിലിസാണിത്. കമ്മിറ്റിക്ക് പുറത്തുള്ള ആളാണ്‌ സ്വലാത്ത് തുടങ്ങിയതെന്ന പ്രചാരണം ശരിയല്ല. എന്നാല്‍ സ്വലാത്ത് മജിലിസിന്‍റെ വമ്പിച്ച വിജയത്തിന് അത്തരം ചിലരുടെ സംഭാവന വലുതായിരുന്നു.
Copyright 2009 Simplex Celebs All rights reserved Designed by SimplexDesign